Latest News
Loading...

കുട്ടികളുടെ പാര്‍ക്കില്‍ കാന്റീനും ഐസ്‌ക്രീം പാര്‍ലറും ആരംഭിച്ചു

പാലാ നഗരസഭയുടെ ഉടമസ്ഥതയില്‍ പൊന്‍കുന്നം റോഡില്‍ 12-ാം മൈലിലുള്ള കുട്ടികളുടെ പാര്‍ക്കില്‍ കാന്റീനും ഐസ്‌ക്രീം പാര്‍ലറും ആരംഭിച്ചു. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് കാന്റീനിന്റെ പ്രവര്‍ത്തനം. 

നഗരസഭാ അധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളാട ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, സാവിയോ കാവുകാട്ട്, ബിജി ജോജോ, ഷാജു തുരുത്തേല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments