Latest News
Loading...

പലഹാരങ്ങളുമായി പോയ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി ചെറുകടികളുമായി പോയ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. പൂഞ്ഞാർ പയ്യാനിതോട്ടത്തിന് സമീപം രാവിലെ 9:30 ഓടെയാണ് അപകടമുണ്ടായത്.

ബോണ്ട, സുഖിയൻ, ഉഴുന്നുവട അടക്കം വിവിധതരം പലഹാരങ്ങളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാതാംപുഴയിൽ നിന്നും പയ്യാനിത്തോട്ടം ഭാഗത്ത് വിതരണത്തിനു ശേഷം തിരിച്ചു പോയ വാഹനമാണ് മറിഞ്ഞത്. കയറ്റം കയറി വേഗതയിൽ വളവ് തിരിഞ്ഞ് എത്തിയ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോൾ തല കീഴായി മറിയുകയായിരുന്നു.

റോഡിൽ മറിഞ്ഞ വാഹനം രണ്ടുതവണ കരണം മറിഞ്ഞാണ് നിന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന പലഹാരങ്ങൾ റോഡിലും വാഹനത്തിനുള്ളിലും ആയി ചിതറി വീണു. അപകടത്തിൽ വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർന്നു . വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. 

Post a Comment

0 Comments