Latest News
Loading...

വ്യക്തമായ രേഖകൾ ഇല്ലാതെ വീണ്ടും അന്യ സംസ്ഥാന തൊഴിലാളികൾ?

കുറവിലങ്ങാട്: സംസ്ഥാന സർക്കാരിന്റെ അന്യസംസ്ഥാന തൊഴിലാളികളോടുള്ള നയം അതിഥിതൊഴിലാളികളായി സ്വീകരിച്ചപ്പോൾ വ്യക്തമായ രേഖകൾ ഇല്ലാതെ അതിഥി തൊഴിലാളികൾ എത്തുന്നു . കുറവിലങ്ങാട്, ഉഴവുർ, വെളിയന്നൂർ മേഖലയിൽ കോവിഡ് പ്രതിസന്ധിക്ക് ശേഷം ജോലികൾക്കായി എത്തിയവർക്ക് പലർക്കും ആവശ്യമായ രേഖകൾ ഇല്ലെന്നുള്ള ആരോപണം ശക്തമായി. 

അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം വാടകയ്ക്ക് നൽകുന്നവർ താമസക്കാരുടെ പേര് വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലും, ആരോഗ്യവകുപ്പിലും നൽകണമെന്നുള്ള സർക്കാരിന്റെ നിർദേശം അതിഥി തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്ന കോൺട്രാക്ട്മാർ, ഇടനിലക്കാർ ചെയ്യുന്നില്ല എന്നതാണ് ഗൗരവമായി കാണുന്നത്. കോവിഡ കാലത്ത് കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതിഥി തൊഴിലാളികൾ സംഘടിച്ച് നടത്തിയ ക്രമസമാധാന പ്രശ്നങ്ങൾ കണക്കെലുടുത്ത് ജില്ലാ ഭരണകൂടം പല നിർദേശങ്ങളൾ അതിഥി തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ട്മാർ, ഇടനിലക്കാർ, താമസസൗകര്യം ചെയ്യുന്ന കെട്ടിട ഉടമകൾക്ക് നൽകിയിരുന്നു ഇത് പാലിക്കപ്പെടുന്നില്ല. 

അതിഥി തൊഴിലാളികൾക്ക് താമസിക്കുന്ന സ്ഥലത്തെ ശുചിത്വം പരിശോധിച്ചക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിലെ ആരോഗ്യ വിഭാഗം നിഷ്ക്രിയത്വം പാലിക്കുകയാണെന്നാണ് പ്രധാന ആരോപണം. കുറവിലങ്ങാട്, ഉഴവുർ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് മേഖലയിലെ അതിഥി തൊഴിലാളികളുടെ ജീവിത നിലവാരവും, താമസസൗകര്യങ്ങളും വിശദമായി പരിശോധിച്ച് പരിഹാരം വേണമെന്നാണ് പൊതുജന ആവശ്യം ഉയർന്നിട്ടുണ്ട്

Post a Comment

0 Comments