Latest News
Loading...

മരിയാസദനത്തിൽ ലോക മാനസികാരോഗ്യവാരാചരണം

പാലാ: മനുഷ്യരായിട്ടും പോലും ഒരു പരിഗണനയും കിട്ടാത്ത ഒരുപാട് ആളുകളുണ്ട് നമ്മുടെ ഈ സമൂഹത്തിലുണ്ട്. അതിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും അവഗണന ഏറ്റുവാങ്ങുന്നതുമായ വിഭാഗമാണ് മാനസികരോഗികൾ. മാനസിക സംഘർഷങ്ങൾ മൂലം മനസിന്റെ താളം തെറ്റി തെരുവുകൾ തോറും ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടു ഇല്ലായ്മകളിൽ ജീവിതം ഹോമികുന്നവരെ ഒപ്പം നിർത്തികൊണ്ട് മരിയാസദനത്തിന്റെ ലോക മാനസികാരോഗ്യവാരാചരണം.




.വേൾഡ് ഫെഡറേഷൻ ഫോർ മെൻറൽ ഹെൽത്ത് –ഏഷ്യ പസിഫിക് ,പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല ,ജനമൈത്രി പോലീസ് പാലാ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മാനസികാരോഗ്യവാരാചരണം നടത്തി. മരിയസദനം ഡയറക്ടർ ശ്രീ . സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ പാലാ മുൻസിപാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിലിൽ അദ്യക്ഷത വഹിച്ചക്കുകയും പുഷ്പഗിരി മെഡിക്കൽ കോളേജ് മനോരോഗ വിദഗ്ധൻ ഡോ . റോയ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയും ചെയ്തു.പിങ്ക് പോലീസ് ബീറ്റ് ഓഫീസർ ശ്രീമതി. ഉഷ എ.കെ,ശ്രീ. അരണ്യ മോഹൻ,ഫാ. റിറ്റൊ,ഡോ. മീദുൻ,ഡോ. സൌമ്യ,ഡോ. അനിസ്സ,ഡോ. നിപ്പിൻ,ശ്രീമതി. വിവിയൻ,സിനിമതാരം ശ്രീ. ജോബി പാലാ,വിജയൻ ചിറ്റടി, മരിയാസദനം പ്രോജക്റ്റ് മാനേജർ ശ്രീമതി. മെറീന ജേക്കബ് എന്നിവർ ആശംശകൾ നേർന്നു സംസാരിച്ചു .


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments