Latest News
Loading...

ജൂവൽ തുണി സഞ്ചി യൂണിറ്റിന് മേലുകാവിൽ തുടക്കമായി

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം ശുചിത്വമിഷൻ കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു 


      ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ തോമസ് സി വടക്കേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ നിയോജക മണ്ഡലം എ.എൽ. എ മാണി സി കാപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഓമന ഗോപാലൻ മുഖ്യപ്രഭാഷണം നടത്തുകയും ബ്ലോക്ക് ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ് സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ പ്രസന്ന സോമൻ, അനുരാഗ് കെ.ആർ, മെമ്പർ ബിൻസി ടോമി, മെമ്പർമാരായ ജോസ് കോനുക്കുന്നേൽ, ഷൈനി ബേബി, അലക്സ് ടി ജോസഫ്, കുടുംബശ്രീ ചെയർപേഴ്സൺ നിമ്മി ഷിജു, ഗ്രാമീൺ ബാങ്ക് മാനേജർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 

100% യൂസർ ഫീ കളക്ട് ചെയ്ത വാകക്കാട് വാർഡ് മെമ്പർ അലക്സ് ടി ജോസഫിനെയും സേനാംഗങ്ങളായ ബീന ജോസ്, മോളി ജോസ് എന്നിവരെയും എംഎൽഎ യുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ , കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

വിഇഒ മാരായ സുനിത് ഗോപാലകൃഷ്ണൻ, അനിത മരിയ ജോസ്, അനിൽകുമാർ, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിത കർമ്മ സേനക്കാവശ്യമായ ഓഫീസ് തയ്യൽ യൂണിറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ശേഖരണത്തിൽ 75% യൂസർ ഫീ കളക്ട് ചെയ്യുന്ന മേലുകാവ് പഞ്ചായത്തിന് പുത്തൻ ഉണർവ്വേകാൻ സംരഭത്തിന് കഴിയട്ടെ എന്ന് ഏവരും ആശംസിച്ചു.

Post a Comment

0 Comments