Latest News
Loading...

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എൻട്രോൾമെന്റ് പൂർത്തിയാക്കുന്നതിനായി    ഈരാറ്റുപേട്ട  നഗരസഭയില്‍  എം ഇ എസ് കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു . 50 ഓളം വിദ്യാർത്ഥികൾ സർവെയ്യിൽ പങ്കെടുക്കുന്നു. പുതിയതായി എത്തിയ വിദ്യാർത്ഥികൾക്ക് കെൽട്രോണിന്റെ സഹായത്തോടെ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കുകയും ഹരിതകര്‍മസേന അംഗം ഉള്‍പ്പെടുന്ന 12 ഗ്രൂപ്പ് കളായി തിരിച്ച് 11 വാര്‍ഡുകളില്‍ എന്‍ട്രോള്‍മെന്‍റിനായി ഇറക്കുകയും ചെയ്തു.

.ഇതുവരെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ 3389 വീടുകളുടെ എൻഡ്രോൾമെന്റ് പൂർത്തിയാക്കി. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മുൻസിപ്പാലിറ്റി, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ആണ് പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന് നടപ്പിലാക്കുന്നത്.

Post a Comment

0 Comments