Latest News
Loading...

ഭക്ഷ്യമേള ഒരുക്കി ചേന്നാട് നിർമ്മല എൽ പി സ്കൂളിലെ കുട്ടികൾ

ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യമേള ഒരുക്കി ചേന്നാട് നിർമ്മല എൽ പി സ്കൂളിലെ കുട്ടികൾ.. കുട്ടികൾ വീട്ടിൽ നിന്നു കൊണ്ടുവന്ന കൊഴുക്കട്ട മുതൽ ചി രട്ട പുട്ട് വരെ വേറിട്ട അമ്പതിൽപരം വിഭവങ്ങൾ കൊണ്ട് ഭഷ്യമേള ഒരുക്കി. എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം ,സമൂഹത്തിലും വിദ്യാലയത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത സ്കൂൾ പ്രഥമാധ്യാപിക സുനിത. വി. നായർ പ്രസംഗിച്ചു.