Latest News
Loading...

പ്രാരാബ്ദം മാറാതെ ഈരാറ്റുപേട്ട ഫയർഫോഴ്സ്

മലയോര മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ ഓടിയെത്തേണ്ട ഈരാറ്റുപേട്ട അഗ്‌നിരക്ഷാ സേനയുടെ വാഹനങ്ങൾ കട്ടപ്പുറത്തായിട്ടു ഒരു വർഷമാകുന്നു. അഗ്‌നിരക്ഷാ സേനയുടെ പൂഞ്ഞാർ റോഡിൽ മറ്റക്കാട്ടുള്ള സ്റ്റേഷനിലെത്തിയാൽ ഇത്രയും സൗകര്യങ്ങളുള്ള സ്റ്റേഷൻ ഇല്ലെന്നു തോന്നും. രണ്ട് വലിയ ഫയർ എൻജിനുകൾ, അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള രണ്ട് പിക്അപ് വാഹനങ്ങൾ, ജീപ്പ്, ആംബുലൻസ് എന്നിവ കാണാം. നിലവിൽ ഒരു വലിയ ഫയർ എൻജിനും ജീപ്പും ഒരു പിക് അപ്പും മാത്രമാണ് ഉപയോഗിക്കാൻ കൊള്ളാവുന്നത്. 



.കെട്ടിടമില്ലാത്തതായിരുന്നു അടുത്തകാലം വരെ ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയുടെ കുറവ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്കു മാറിയപ്പോൾ ആവശ്യത്തിനു വാഹനങ്ങളില്ല എന്നതാണ് പ്രശ്നം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകരാറിലായ വാഹനം നന്നാക്കി നൽകാനോ പുതിയ വാഹനം അനുവദിക്കാനോ അധികൃതർ തയാറിയിട്ടില്ല. നിലവിലുള്ള വലിയ വാഹനം പലപ്പോഴും പണിമുടക്കുകയും ചെയ്യും. 


- 2 മാസം മുൻപ് മേലുകാവ് കോണിപ്പാട് അഗ്‌നിബാധ ഉണ്ടായപ്പോൾ വാഹനം എത്തിയെങ്കിലും മോട്ടർ പ്രവർത്തിക്കാൻ സാധിക്കാതിരുന്നതിനാൽ പ്രയോജനമുണ്ടായില്ല. പാലായിൽ നിന്നും വാഹനം എത്തിയപ്പോഴേക്കും കെട്ടിടം പൂർണ്ണമായി കത്തിനശിച്ചിരുന്നു. അതിനു ശേഷം പ്രളയം ഉണ്ടായ പ്രദേശങ്ങളിലെ ചെളി കഴുകാനെത്തിയപ്പോഴും ഫയർ എൻജിനലൻ പ്രശ്‌നം കാണിച്ചെങ്കിലും പിന്നീട് പ്രവർത്തിച്ചു. സ്ഥലത്തുണ്ടായിരുന്ന മീനച്ചിൽ ആർ.ഡി.ഒ. ഉൾപ്പെടെയുള്ളവരെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. വാഹനങ്ങളുടെ തകരാർ റിപ്പോർട്ടു ചെയ്താലും വാഹനങ്ങൾ നന്നാക്കി ലഭിക്കാത്താണ് പ്രധാന പ്രശ്‌നം.

 കേടായിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തരമായി നന്നാക്കി ഉപയോഗയോഗ്യമാക്കുകയോ പുതിയ വാഹനങ്ങൾ അനുവദിക്കുകയോ ചെയ്തില്ലെങ്കിൽ അടുത്ത വേനലിൽ തീ പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ കാഴ്ചക്കാരായി നിൽക്കേണണ്ട അവസ്ഥയിലാകും അഗ്നിരക്ഷാ സേന ഉദ്യോഗഗസ്ഥർ.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments