.സാധാരണഗതിയിൽ ഫയർഫോഴ്സ് ഓഫീസ് ഈരാറ്റുപേട്ട എന്നും ഫോൺ നമ്പരും ആണ് ബോർഡായി വരേണ്ടത്. പദ്ധതിക്കായി തുക അനുവദിച്ച എംഎൽഎയുടെ പേരും ചേർക്കാറുണ്ട്. ഫയർഫോഴ്സ് കെട്ടിടം നിർമ്മാണത്തിനായി 80 ലക്ഷം രൂപ അനുവദിച്ചത് മുൻ എംഎൽഎ പി .സി ജോർജ് ആയിരുന്നു. ഈ പേര് ഉൾപ്പെടുത്തുന്നതിനുള്ള 'ചിലരുടെ' എതിർപ്പാണ് നിലവിലെ പ്രശ്ന കാരണമെന്നും പറയപ്പെടുന്നു.
നിലവിൽ രണ്ടാഴ്ചയോളമായി ബോർഡ് ഇതേ അവസ്ഥയിൽ തുടരുകയാണ്. പെയിന്റിംഗിന് ഉള്ള സാധനങ്ങൾ എല്ലാം തിരികെ കൊണ്ടുപോവുകയും ചെയ്തു. പാർക്കിംഗ് ഷെഡ് എന്ന ബോർഡ് ഒഴിവാക്കി ഫയർസ്റ്റേഷൻ ഓഫീസ് ഈരാറ്റുപേട്ട എന്ന ബോർഡ് വേണമെന്നാണ് ഫയർഫോഴ്സ് ജീവനക്കാർക്കിടയിൽ തന്നെ ആവശ്യം ഉയരുന്നത്.

0 Comments