Latest News
Loading...

1476 കോടിയുടെ ലഹരിക്കടത്ത്. മലയാളി അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. മുംബൈലെ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.
.കോവിഡ് സമയത്ത്, മന്‍സൂര്‍ മുഖേന വിജിന്‍ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മന്‍സൂറും ഇതു തുടര്‍ന്നു. പിന്നീട് ലഹരിക്കടത്തിലേയ്ക്ക് തിരിയുകയായിരുന്നു. 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നുമാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 

വാട്‌സാപ് വഴിയാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മന്‍സൂറിനുമായിരുന്നു. വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നാണ് മോര്‍ ഫ്രഷ് എന്ന കമ്പനി മന്‍സൂര്‍ ആരംഭിച്ചത്.സ്ഥാപനത്തിന്റെ വെയര്‍ഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

Post a Comment

0 Comments