Latest News
Loading...

കയ്യേറ്റത്തിന് കുടപിടിക്കുന്ന നയം തിരുത്തണം

പാലാ: സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറുകയും, കുളികടവുകള്‍ മാലിന്യം തള്ളി നശിപ്പിക്കുകയും, ജലശ്രോതസ്സുകള്‍ മലിനമാക്കുകയും ചെയ്യുന്നവര്‍ക്ക് കുടപിടിക്കുന്ന മാണി വിഭാഗത്തിന്‍റെ നയം തിരുത്തണമെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  പാലാ മണ്ഡലം കമ്മിറ്റി  ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നും കോട്ടയം റൂട്ടില്‍ പുതുതായി ആരംഭിച്ച സാഗര ഫിഷറീസിന്‍റെ മതിലിനോടു ചേര്‍ന്ന് പുരാതനമായ കുളികടവ് വെയിസ്റ്റ് ഇട്ട് നശിപ്പിക്കുകയും, കടവിലേക്കുള്ള 4 അടിയേളം വരുന്ന വഴി മണ്ണിട്ട് നികത്തി സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്ത സംഭവം നടന്ന്  രണ്ടാഴ്ച പിന്നിട്ടിട്ടും കയ്യേറ്റത്തിനനുകൂലമായ നിലപാടാണ് മാണി വിഭാഗം കൗണ്‍സിലറും ഭരണകക്ഷിയും സ്വീകരിക്കുന്നത്.  


.ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന ജലം ഒഴുകിപ്പോകുന്ന ഓടയുടെ തുറന്നുകിടന്ന ഭാഗത്ത് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചുകെട്ടി വെള്ളം ഒഴുകിപ്പോകുന്നതിനായി അവിടെ ഒരു ചെറിയ പൈപ്പ് സ്ഥാപിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കയ്യേറ്റങ്ങളും, മാലിന്യ നിക്ഷേപവും തടയേണ്ടത് നഗരരസഭയുടെ ഉത്തരവാദിത്വമാണെന്നും, അത് ചൂണ്ടിക്കാണിച്ച് നടപടിയെടുപ്പിക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറാണെന്നും യോഗം ചൂണ്ടിക്കാട്ടി. 

എന്നാൽ ജനപക്ഷത്തു നിന്ന് ഇത്തരം നടപടികൾക്ക് മുതിരാതെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സഭ്യേതരഭാഷയിൽ അവഹേളിക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഭരണകക്ഷിയുടെ കൗൺസിലർ അഴിമതിക്കാരെയും കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു. അഴിമതി പുറത്തുകൊണ്ടുവന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ അതിന് സംഘടിതമായി ചെറുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടെന്ന് അദ്ദേഹം ഓർക്കണമെന്നും മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പു നൽകി. മാലിന്യം നിക്ഷേപിച്ച് നശിപ്പിച്ച കുളികടവ് എത്രയും വേഗം പുനസ്ഥാപിച്ചിക്കുവാനും, സര്‍ക്കാര്‍ പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ ഉടനടി ഒഴിപ്പിക്കുവാനും അധികൃതര്‍ നടപടി സ്വീകരിച്ചില്ലായെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടുപോകുവാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments