Latest News
Loading...

സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് വർണ്ണഭാവമായ തുടക്കം

മരങ്ങാട്ടുപിള്ളി : കോട്ടയം സഹോദയ സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. 

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സമ്മേളനത്തിൽ സഫാരി ചാനല്‍ മാനേജിങ് ഡയറക്ടർ സന്തോഷ് ജോര്‍ജ് കുളങ്ങര കലാമേളയുടെ തിരിതെളിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സ്കൂൾ കലോത്സവം നടക്കുന്ന നമ്മുടെ നാട്ടിൽ അനേകം കലാപ്രതിഭകളെയും, കലാതിലകങ്ങളെയും കണ്ടെത്തി നമ്മൾ അഭിനന്ദിക്കാറുണ്ട്, എന്നാൽ തുടർ ജീവിതത്തിൽ കലയെ ജീവിത ഉപാധിയായി കണ്ട് മുന്പോട്ടു പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. പുതിയ കാലഘട്ടത്തിൽ മറ്റു പല മേഖലകളേക്കാൾ പ്രാധ്യാന്യം കലയെ ഒരു ജീവിത ഉപാധിയായി കാണുന്നവർക്ക് ലഭിക്കുന്നില്ല എന്നതാണ് കാരണം എന്ന് അദ്ദേഹം ഉദഘാടന പ്രസംഗത്തിൽ പറഞ്ഞു. 




.കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണവും, ലേബര്‍ ഇന്ത്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയര്‍മാൻ ജോര്‍ജ് കുളങ്ങര അനുഗ്രഹപ്രഭാഷണവും നടത്തി, 

കോട്ടയം സഹോദയ ജനറല്‍ സെക്രട്ടറി കവിത ആര്‍.സി., സഹോദയ ട്രഷറര്‍ ഫ്രാങ്ക്ളിന്‍ മാത്യു, ഫാ. പയസ് ജോസഫ് പായിക്കാട്ട് മറ്റത്തില്‍, ജനറല്‍ കണ്‍വീനര്‍ സുജ കെ ജോര്‍ജ്, മരങ്ങാട്ടുപിള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, വാർഡ് മെമ്പർ ലിസ്സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. 

സർഗ്ഗസംഗമത്തിൽ ആദ്യദിനം 21 വേദികളില്‍ നാലു വിഭാഗങ്ങളിലായി 39 മത്സരങ്ങള്‍ ആണ് നടന്നത്. മേളയുടെ രണ്ടാം ദിനമായ നാളെ 22 വേദികളിൽ 38 ഇനങ്ങൾ നടക്കും. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments