Latest News
Loading...

പാലായില്‍ ഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു

പാലായില്‍ ഓട്ടത്തിനിടെ തീ പിടിച്ച് മാരുതി കാര്‍ കത്തി നശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപം വാഴയില്‍ മഠം റോഡിലാണ് സംഭവം. ആളപായം ഒന്നുമില്ല. വാഹനം പൂര്‍ണമായി കത്തി നശിച്ചു.

വാഴയില്‍ മഠത്തില്‍, വലിയ കാപ്പില്‍  വി എം തോമസിന്റെ വാഹനത്തിനാണ് തീ പിടിച്ചത്.  വാഹനത്തില്‍ ഇന്ധനം നിറച്ചതിനു ശേഷം  തിരികെ വീട്ടിലേക്ക് വരുന്ന വഴി പെട്രോളിന്റെ മണം അനുഭവപ്പെട്ടതായി  വാഹന ഉടമ പറഞ്ഞു. വാഹനം ഗട്ടറില്‍ ചാടിയപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായതാണ്  തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുന്നത് കണ്ട്  വാഹനം സൈഡില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. 

വാഹനത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട്  വാഹനത്തിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ല. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ബാഗും  മറ്റ് സാമഗ്രികളും കത്തി നശിച്ചു. ഉടന്‍തന്നെ പാല ഫയര്‍ഫോഴ്‌സ് എത്തി  തീ അണച്ചു. വാഹനം പാര്‍ക്ക് ചെയ്തതിന്റെ സമീപത്തുതന്നെ ഒരു സ്‌കൂട്ടര്‍ കൂടി ഉണ്ടായിരുന്നു. വാഹന ഉടമയുടെ വീടിന് മുമ്പിലുള്ള റോഡ് സൈഡില്‍ തന്നെയാണ് അപകടം ഉണ്ടായത്. പാല പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ ഓഫീസര്‍ ബിജുമോന്‍ നേതൃത്വം നല്കി. 




.

Post a Comment

0 Comments