Latest News
Loading...

തപാല്‍ ജീവനക്കാര്‍ സന്നദ്ധ രക്തദാനം നടത്തി

തപാല്‍ വാരാചരണത്തോടനുബന്ധിച്ച് തപാല്‍ ജീവനക്കാര്‍ സന്നദ്ധ രക്തദാനം നടത്തി. പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്‌സിന്‍ ജോര്‍ജ്ജ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

മരിയന്‍ ആശുപത്രി സൂപ്രണ്ട് ഡോ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കെമറ്റം രക്തദാന സന്ദേശം നല്‍കി. പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കെ സാം , മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ കെ വിനു, സി.ആഗ്‌നസ് എഫ് സി സി, സി.ബിന്‍സി എഫ് സി സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ മുപ്പതോളം തപാല്‍ ജീവനക്കാരാണ് രക്തം ദാനം ചെയ്തത്.

Post a Comment

0 Comments