Latest News
Loading...

ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാം മൈൽ പാണംപറമ്പിൽ അലൻ തോമസ് (21) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൂഞ്ഞാർ പെരുനിലം ഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അനന്തു എന്നയാളുടെ ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.



.അനന്തുവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലൂടെ യുവാവിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വാഴക്കുളം പോലീസ് സ്റ്റേഷനിൽ സമാനമായ മോഷണക്കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments