Latest News
Loading...

ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും

കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടാം ദിവസം അവസാനിച്ചപ്പോൾസീനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 225 പോയിന്റുമായി ഒന്നാം സ്ഥാനത്തും 107 പോയിന്റുമായി എസ്. ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും,81 പോയിന്റുമായി കാഞ്ഞിരപ്പള്ളി st. Dominics college മൂന്നാം സ്ഥാനത്തും നിലനിൽക്കുന്നു.

 ജൂനിയർ വിഭാഗത്തിൽ   wmc dronacharya k. P thomas അക്കാദമി പൂഞ്ഞാർ  537 പോയിന്റുമായി ഒന്നാം സ്ഥാനത്തും,  175 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് രണ്ടാം സ്ഥാനത്തും St. തോമസ് ഹൈസ്കൂൾ പാലാ 149.5 പോയിന്റുമായി മൂന്നാം സഥാനത്തും മുന്നിട്ട് നിൽക്കുന്നു.


14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം ദ്രോണാചാര്യ കെ പി തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും, മുന്നിട്ടുനിൽക്കുന്നു.


. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 68 പോയിന്റുമായി എസ് എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനത്തും, ഡബ്ലിയു എം സി കെ പി തോമസ് അക്കാദമി 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു

 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 103 പോയിന്റുമായി ഡബ്ലിയു എം സി കെ പി തോമസ് അക്കാദമി അക്കാഡമി ഒന്നാം സ്ഥാനത്തും സെന്റ് തോമസ് എച്ച്എസ്എസ്
 എച്ച്എസ്എസ് പാല പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു
 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം സി കെ പി തോമസ് അക്കാഡമി 62 പോയിന്റുമായി വരെ ആയിട്ടുള്ളൂ
 ഒന്നാം സ്ഥാനത്തും41 പോയിന്റുമായി ജിഎച്ച്എസ് ഭരണങ്ങാനം രണ്ടാം സ്ഥാനത്ത് നിൽക്കുന്നു

 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ wmc തോമസ് അക്കാദമി 157 പോയിന്റുമായിഒന്നാം സ്ഥാനത്തും 46 പോയിന്റുമായി സെന്റ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു.

 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം സി ഡോണാചാര്യ കെ പി തോമസ് അക്കാഡമി 101 പോയിന്റുമായി ഒന്നാം സ്ഥാനത്തും എസ് എച്ച് ജി എച്ച് എസ് എസ് ഭരണങ്ങാനം 38 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു

 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 64 പോയിന്റുമായി എഫ് ബി കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനത്തും 50 പോയിന്റുമായി എസ് ഡി കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്ത് നിലനിൽക്കുന്നു

 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 175 പോയിന്റുമായി അൽഫോൻസ കോളേജ് പാലാ ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു

 നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ
ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിക്കും. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റെജീനമ്മാ ജോസഫ്, അൽഫോൻസാ കോളേജ് ബർസാർ റവറന്റ് ഫാദർ.ഡോക്ടർ ജോസ് ജോസഫ് ആശംസകൾ നേർന്നു സംസാരിക്കും. ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ജേതാക്കൾ ആകുന്നവർക്ക് ഓവറോൾ ചാമ്പ്യൻസ് ട്രോഫി സമ്മാനിക്കും

Post a Comment

0 Comments