Latest News
Loading...

മിഷൻ കോ ഓർഡിനേറ്റർ: അപേക്ഷ ക്ഷണിക്കുന്നു

കോട്ടയം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ ഏജൻസിയുടെ ഭാഗമായി മിഷൻ കോ ഓർഡിനേറ്ററായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 

ഗ്രാമ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ വിവര ശേഖരണം, പൊതുജനങ്ങൾക്കിടയിൽ ജലസാക്ഷരതാ പ്രവർത്തനങ്ങൾ, വിവിധ പരിശീലന പരിപാടികൾ എന്നിവ സമയബന്ധിതമായി സംഘടിപ്പിച്ച് ഡോക്യുമെന്റ് ചെയ്യുന്നതിനായാ ണ് കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നത്. സാമൂഹ്യക്ഷേമ വികസന പ്രവർത്തനങ്ങളിൽ പങ്കുചേരാനാഗ്രഹിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാവുന്നതാണ്. 

സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകർ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ , കുടിവെള്ള പദ്ധതി ഭാരവാഹികൾ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. സേവനാധിഷ്ടിത പ്രതിഫലം നൽകുന്നതാണ്. അപേക്ഷ നൽകേണ്ട വിലാസം - ഇ മെയിൽ - jjmpsws@gmail.com/danteskoonanickal@gmail.com/ "ജില്ലാചെയർമാൻ, ഐ.എസ്.എ. പ്ലാറ്റ്ഫോം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഷാലോം പാസ്റ്ററൽ സെന്റർ, പാലാ കോട്ടയം. 686575". കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961668240.

Post a Comment

0 Comments