Latest News
Loading...

ടീച്ചിംഗ് എയ്ഡ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

 പാലാ: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ ഏകദിന ടീച്ചിംഗ് എയ്ഡ് നിർമ്മാണ വർക്ക്ഷോപ്പ് അധ്യാപകവിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി സി തങ്കച്ചൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരായ അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, ജൂബി അഗസ്റ്റിൻ, നീതു കെ ജോസഫ് , മനു കെ ജോസ് എന്നീ അധ്യാപകരടങ്ങിയ ടീമാണ് വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. 


.ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ അലൻ മാനുവൽ അലോഷ്യസും ലേണിങ് മെറ്റീരിയൽസിന്റെ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു വിഷയത്തിൽ ജോസഫ് കെ വിയും ഇന്നത്തെ കാലഘട്ടത്തിൽ പഴയ ടീച്ചീങ് എയ്ഡുകൾ പ്രസക്തമോ? എന്ന വിഷയത്തിൽ മനു കെ ജോസും ഇംപ്രൂവൈസ്ഡ് എയ്ഡ്സ് എങ്ങനെ ഉണ്ടാക്കാം എന്നതിൽ ജൂബി അഗസ്റ്റിനും ക്ലാസ്സ് എടുത്തു.

 കുട്ടികൾക്ക് ആവശ്യമായി വേണ്ട വിവിധ ലേണിങ് മെറ്റീരിയലുകളെ കുറിച്ച് ചർച്ച ചെയ്യുകയും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിലയിരുത്തുകയും ചെയ്തു. ലളിതവും ആകർഷകവും പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതുമായ രീതിയിലുള്ള ടീച്ചിങ് എയ്ഡുകൾ അധ്യാപകവിദ്യാർത്ഥികൾ നിർമ്മിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments