പാലാ:കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ നടന്ന വിദ്യാത്ഥി സംഘർഷങ്ങളിൽ,
എബിവിപി പ്രവർത്തകർക്കെതിരെ
പോലീസ് ഏകപക്ഷീയമായി കേസിൽ കുടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്
സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ളാലം പാലത്തിന് സമീപം നടന്ന സമ്മേളനം ബിജെപി സംസ്ഥാന വക്താവ് അഡ്വ.എൻ.കെ.
നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ആർഎസ്എസ് ജില്ല സസർക്ക പ്രമുഖ് സി.കെ.അശോക് കുമാർ, ബിജെപി ജില്ല പ്രസിഡന്റ് ലിജിൻലാൽ, സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ,
എബിവിപി ജില്ലാ സെക്രട്ടറി അക്ഷയ് വിനോദ്, ബിജെപി സംസ്ഥാന കൗൺസിലംഗം രൺജിത്ത് ജി, യുവമോർച്ച സംസ്ഥാനെ സെക്രട്ടറി വി.എസ്. വിഷ്ണു, ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, അഡ്വ.ജി. അനീഷ്,മുരളീധരൻ നായർ, അജി.കെ.എസ്, ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, ഗിരിജ ജയൻ, അനിൽ പല്ലാട്ട്, ഹരികുമാർ, സിജു.സി.എസ്, സതീഷ് ജോൺ, രാജേഷ് കുമാർ കെ. ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ്കുമാർ, ജന.സെക്രട്ടറി ഷാനു വി.എസ്,മഹിള മോർച്ച ജില്ല ജന.സെക്രട്ടറി ശ്രീജ സരീഷ്, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പി.ടി.പ്രശാന്ത്,ബിഎംഎസ് മേഖലാ ജോ.സെക്രട്ടറി എം.ആർ.ബിനു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
0 Comments