Latest News
Loading...

വയസ്സുള്ള മാങ്കുഴി വീട്ടിൽ പൊന്നമ്മയെ ആദരിച്ചു

ഉഴവൂർ പഞ്ചായത്ത് വാർഡ് 10 അംഗം ആയ പൊന്നമ്മ അമ്മയെ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വാർഡ് മെമ്പർ ബിൻസി അനിൽ എന്നിവർ ചേർന്നാണ് ആദരിച്ചത്.മകൻ ഗോപി ക്ക്‌ കാഴ്ച അത്ര പോരെന്ക്കിലും 108 വയസ്സിലും സ്വയം പത്രം വായിക്കുകയും, വീട്ടിലെ അത്യാവശ്യം ജോലികൾ ചെയ്യുകയും ചെയ്യാറുണ്ട് പൊന്നമ്മ അമ്മ.. നേരത്തെ അറിയിച്ചു വന്നിരുന്നേൽ ഞാൻ ഒന്ന് ഒരുങ്ങി നിന്നേനെ എന്ന് പരാതി.... ഉഴവൂർ പഞ്ചായത്തിൽ തന്നെ ഏറ്റവും പ്രായം ഉള്ളവരിൽ ഏറ്റവും ആരോഗ്യം ഉള്ള ആളാണ് പൊന്നമ്മ അമ്മ.മെമ്പർ ബിൻസി അനിൽ സെറ്റ് മുണ്ട് അണിയിച്ചപ്പോൾ നിനക്കൊന്നും മുണ്ട് അറിയിക്കാനും അറിയില്ല എന്ന് പറഞ്ഞു ശകാരിക്കുകയും ചെയ്തു.എല്ലാവരും വന്നതിൽ സന്തോഷം പങ്കുവെച്ച പൊന്നമ്മ അമ്മ എല്ലാവർക്കും നന്മകൾ നേർന്നു.
.ഉഴവൂർ പഞ്ചായത്ത് വാർഡ് 8 ൽ വയോജന ദിനത്തോടനുബന്ധിച്ചു വാർഡ്ലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. വാർഡ് മെമ്പറും സ്ഥിരസമിതി അധ്യക്ഷനുമായ തങ്കച്ചൻ കെ എം പൂക്കൾ നൽകി.അംഗൻവാടി അധ്യാപകരായ ആൻസി തോമസ് , മിനി ഡാനിയേൽ എന്നിവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ഇലവുംകൽ മറിയാമ്മ മത്തായി (105),
വെള്ളിലാംതടം തൊമ്മൻ പോത്തൻ(93), വെള്ളിലാതടം മത്തായി വി എം (87), എല്ലങ്കിൽ മറിയകുട്ടി മാത്യു എന്നിവരെ ആണ് ആദരിച്ചത്.


Post a Comment

0 Comments