Latest News
Loading...

സ്‌നേഹദീപം 9-ാം സ്‌നേഹവീട് താക്കോല്‍ദാനം ഞായറാഴ്ച

മുത്തോലി : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 9-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരം മുത്തോലി പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടാം സ്‌നേഹവീടാണിത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 2 മണിക്ക് സ്‌നേഹവീടിന്റെ താക്കോല്‍ദാനം മുന്‍ ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. 


അഞ്ച് ഭവനരഹിതര്‍ക്ക് സ്വന്തം ഭൂമിയില്‍നിന്നും സ്ഥലവും വീടുകളും നിര്‍മ്മിച്ചുനല്‍കിയ ഫാ. ജോയി കാവുകാട്ടിനെ യോഗത്തില്‍വച്ച് ആദരിക്കുന്നതാണ്. 
മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 4 മാസം പൂര്‍ത്തിയാകുകയാണ്. മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളിയേപ്പള്ളിയില്‍ നിര്‍മ്മിച്ചിട്ടുള്ള മൂന്നാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം നവംബര്‍ ആദ്യവാരവും തെക്കുംമുറിയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന നാലാം സ്‌നേഹവീടിന്റെ താക്കോല്‍ദാനവും നവംബര്‍ അവസാനവാരവും നടത്തപ്പെടുന്നതാണ്. 

മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപപദ്ധതിയില്‍ എല്ലാ മാസവും 1000 രൂപാ വീതം നല്കുന്ന 150-ല്‍ പരം സുമനസ്സുകളാണ് നിലവിലുള്ളത്. കൂടാതെ വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എം.പി., ബ്രില്യന്റ് ഡയറക്ടര്‍ സന്തോഷ് ജോസഫ് എന്നിവര്‍ നാലുലക്ഷം രൂപാ വീതം ഈ പദ്ധതിയിലേക്ക് നല്കി സഹകരിക്കുകയുണ്ടായി. സ്‌നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സബ് കമ്മറ്റിയുടെ സഹകരണത്തോടെയാണ് ഈ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

സജി ഓലിക്കര, കുഞ്ഞുമോന്‍ ചേലാമറ്റം, ഉമ്മച്ചന്‍ പഴയംപള്ളിയില്‍, ജോമോന്‍ ചേറോലിക്കല്‍, ഡെന്നീസ് പുള്ളോലിക്കല്‍ എന്നിവരാണ് രണ്ടാം സ്‌നേഹവീടിന്റെ സബ്കമ്മറ്റിയംഗങ്ങള്‍. സ്‌നേഹദീപം പദ്ധതിപ്രകാരം മുത്തോലിയില്‍ നിര്‍മ്മിക്കുന്ന അഞ്ചാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ഉടന്‍തന്നെ ആരംഭിക്കുന്നതുമാണെന്ന് രക്ഷാധികാരി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.സി. മാത്യു കേളപ്പനാല്‍, ട്രഷറര്‍ സോജന്‍ വാരപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.  

Post a Comment

0 Comments