Latest News
Loading...

പോക്സോ കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിനതടവും 25000 രൂപ പിഴയും.

പോക്സോ കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിനതടവും 25000 രൂപ പിഴയും. പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് 2019 -ൽ നടന്ന പോക്സോ കേസിലെ പ്രതിയായിരുന്ന  കെഴുവൻകുളം പള്ളിപ്പറമ്പിൽ വീട്ടിൽ മാത്യു മകൻ ജിൻസ് മാത്യു (37) എന്നയാളെയാണ് കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി അഞ്ച് വർഷത്തെ തടവിനും 25000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. 

ജിൻസ് മാത്യു 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന ഇയാൾ അതിജീവിതയുടെ വീട്ടിൽ എത്തി, അതിജീവിതയുടെ സഹോദരനെ ക്രിക്കറ്റ് കളിക്കുന്നതിനായി ബാറ്റ് എടുക്കുവാൻ വീട്ടിൽനിന്നും പറഞ്ഞയച്ചതിന് ശേഷം ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

 തുടർന്ന് ഇയാൾക്കെതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജി.പി പോൾ ഹാജരായി. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു

Post a Comment

0 Comments