Latest News
Loading...

രാമപുരം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതി അംഗീകരിച്ച് ഉത്തരവായി. l

രാമപുരം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി നടത്തിപ്പിൽ വരുത്തുന്നതിന് എതിരേ 7 യു.ഡി.എഫ് അംഗങ്ങൾ സംസ്ഥാന സർക്കാരിൽ നൽകിയ പരാതി തള്ളി ഉത്തരവായി. 23/07/2022 ൽ അന്തിമ പദ്ധതി അംഗീകാരത്തിനായി ചേർന്ന പഞ്ചാ യത്ത് കമ്മറ്റിയിൽ 10 അംഗങ്ങൾ പദ്ധതിയിൽ ചില ഭേദഗതികൾ വേണമെന്ന് ആവശ്യപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 

അതിന് ശേഷം 27/7/22 ൽ പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായി. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ചാർജ്ജ് എടുത്തതിന് ശേഷം 01/08/22 ൽ പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേർത്ത് രാമപുരം ഗവ : ആശുപത്രിയിൽ വൈകുന്നേരം ഡോക്ടറുടെ നിയമനം, പഞ്ചാ യത്ത് സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം അടക്കം ആവശ്യമായ ഭേദ ഗതികൾ വരുത്തി 03/08/22 ൽ ജില്ലാ ആസൂത്രണ സമിതിയിൽ സമർപ്പിക്കുകയും പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. 

ഭേദഗതികൾ വരുത്തിയതിനെതിരേ യു.ഡി.എഫ് അംഗങ്ങൾ കേരളാ ഹൈക്കോടതിയിൽ കൊടുത്ത പരാതിയിന്മേൽ വാദം കേട്ടതിന് ശേഷം സംസ്ഥാന സർക്കാരിനോട് തീരുമാനം എടുക്കുവാൻ ഉത്ത രവായിരുന്നു. തുടർന്ന് സർക്കാർ പരാതിക്ക് അടിസ്ഥാനമായി പറഞ്ഞിരുന്ന രേഖകൾ പരിശോധിക്കുകയും പരാതിക്കാരെ നേരിൽ കേൾക്കുകയും ചെയ്തതിന് ശേഷമാണ് പദ്ധതി അംഗീകരിച്ച് ഉത്ത രവായിട്ടുള്ളത്. ഇതോടെ പദ്ധതി നിർവ്വഹണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിയിരിക്കുകയാണ്.

 യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവ്വഹണത്തിൽ ജില്ലയിലെ 71 പഞ്ചായത്തുകളിൽ 70 ആം സ്ഥാനത്തായിരുന്നു രാമപുരം ഗ്രാമ പഞ്ചായത്ത്. പദ്ധതി നടത്തിപ്പിൽ പിഴവ് വന്നത് മൂലം സാധാരണ ക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഭവന പുനരുദ്ധാരണം, ടോയിലറ്റ് മെയിന്റനൻസ് അടക്കമുളള പദ്ധതികൾക്ക് ഉണ്ടായിരുന്ന പണം നഷ്ട മായിരുന്നു. ഭരണമാറ്റം ഉണ്ടായതിന് ശേഷം പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാക്കണം എന്ന ഉദ്ദേശത്തോടെയാണ് അടിക്കടി പരാതി നൽകിയത്. രാമപുരം ആശുപത്രിയിൽ ഡോക്ടറെ നിയമിക്കണം എന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം കഴിഞ്ഞ വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

 ഇപ്പോൾ പുതിയതായി ഡോക്ടറെ നിയമിക്കുന്നതിനുളള പണം വകയിരുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് അംഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അടിയന്തിരമായി ഗ്രാമസഭ കൾ വിളിച്ച് ചേർത്ത് കൂടുതൽ ജനക്ഷേമകരമായ പദ്ധതികൾ ആവി ഷ്ക്കരിക്കുകയും കൃത്യതയോടെ പദ്ധതി നിർവ്വഹണം നടത്തി പഞ്ചാ യത്തിനെ മുൻപന്തിയിൽ എത്തിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് എന്നിവർ പറഞ്ഞു.

 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി മാത്യു പാലകുന്നേൽ, ജെയ്മോൻ തോമസ് മുടിയാരത്ത്, വിജയകുമാർ മണ്ഡപത്തിൽ, ആൻസി ബെന്നി തെരുവത്ത്, അമ്മിണി കെ. എൻ കൈതളാവുംകര, ബീന സണ്ണി കുഴുമ്പിൽ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments