Latest News
Loading...

കേരള സ്‌റ്റേറ്റ് ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് 15, 16 തീയതികളില്‍

കേരള സ്‌റ്റേറ്റ് ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് 15, 16 തീയതികളില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. സംസ്ഥാന, ജില്ലാ നെറ്റബോള്‍ അസോസിയേഷനുകളും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍, അല്‍ഫോന്‍സാ കോളേജ്, കാര്‍മല്‍ പബ്‌ളിക് സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

 14ന് വൈകിട്ട് 5ന് കൊട്ടാരമറ്റത്ത് നിന്നും ആരംഭിക്കുന്ന വിളംബരറാലി പാലാ എസ്എച്ച്ഒ കെ.പി ടോംസണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 15ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി സമ്മാനദാനം നിര്‍വഹിക്കും. നഗരസഭാ അധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കും.

 നെറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എസ് നജിമുദീന്‍, ഡോ ടി.സി തങ്കച്ചന്‍ നഗരസഭാംഗം ബിജി ജോജോ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ സണ്ണി വി സക്കറിയ , ഡോ സുനില്‍ തോമസ്, ക്യാപ്ടന്‍ സതീശ് തോമസ്, സെന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments