Latest News
Loading...

കുറവിലങ്ങാട് താലൂക്ക് ആശുപത്രി അവഗണനയ്‌ക്കെതിരെ യു.ഡി.എഫ്. ധര്‍ണ


കുറവിലങ്ങാട്  താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തധികാരികള്‍ കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി.  


.ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക,  അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കുക, നിയമനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഒ.പി.യില്‍ ഉറപ്പുവരുത്തുക, ഒരേ സമയം ഒന്നിലധികം ഒ.പികള്‍ പ്രവര്‍ത്തിപ്പിക്കുക, അത്യാവശ്യമരുന്നുകളും ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളും ആവശ്യത്തിന് ലഭ്യമാക്കുക, നായ് വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ മരുന്നുകള്‍ ലഭ്യമാക്കുക,   ഇന്‍പേഷ്യന്റ് വിഭാഗം ശക്തിപ്പെടുത്തുക, ആശുപത്രിയുടെ പ്രവര്‍ത്തനം രോഗീ സൗഹൃദമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ. 


.കെ.പി.സി.സി മെമ്പര്‍ അഡ്വ. റ്റി. ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് കണ്ണന്തറ, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി, സിബി ചിറ്റക്കാട്ട്, അല്‍ഫോന്‍സാ ജോസഫ്, അഡ്വ. ജിന്‍സണ്‍ ചെറുമല, ജോയിസ് അല്ക്‌സ്, ടെസി സജീവ്, ജോസഫ് എം.എം, കെ.ഡി. പ്രകാശന്‍, വി.യു. ചെറിയാന്‍, ഷാജി പുതിയിടം, ജോസഫ് പൂവക്കോട്ട്, ടിംസ് പോള്‍,



 വി.റ്റി. ജോസഫ്, സിബി ഓലിക്കല്‍, ജോസഫ് നെടിയം, ജോസഫ് പതിയാമറ്റം, കാളികാവ് ശശികുമാര്‍, ജീവന്‍ വടക്കേടം, ടോമി ചിറ്റക്കോടം, മനു മാമച്ചന്‍, സിസിലി, പി.എന്‍. മോഹനന്‍, ജോയി പെരുമ്പംതടം, ജോബി ഇല്ലിനില്‍ക്കുംതടം, അജി ജോര്‍ജ്ജ്, ജോസ് ഇല്ലിനില്‍ക്കുംതടം, സോണി വാഴപ്പമ്പന്‍, ഔസേപ്പച്ചന്‍ തടത്തില്‍, ജോയി കല്ലുവേലില്‍, തമ്പി വലിയകുളം എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. 
.

.

Post a Comment

0 Comments