Latest News
Loading...

പാലായിൽ ട്രാഫിക് ഉപദേശക സമിതി യോഗം

പാലാ നഗരസഭാ പരിധിയിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ട്രാഫിക് ഉപദേശക സമിതി യോഗം ചേർന്നു. ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയുടെ അധ്യക്ഷതയിലാണ് യോഗം. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുത്ത പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം 12 ഇന നിർദ്ദേശങ്ങൾ സമർപ്പിച്ചു.

1. നാൽക്കവലയായ പുലിയന്നൂർ ജംഗ്ഷനിലും, റോഡ് പൂർത്തിയാകു മ്പോൾ അരുണാപുരം മരിയൻ കവലയിലും, ബൈപാസിലെ കോഴ റോഡ് നാൽക്കവല, മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ കാലേകൂട്ടി റൗണ്ടാനകൾ, ഡിവൈഡറുകൾ വിഭാവനം ചെയ്ത് നടപ്പാക്കുക.


 .2. പുലിയന്നൂരിൽ സമാന്തര റോഡിൽ നിന്നും ഏറ്റുമാനൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 'ഹോംഗാർഡ്' സേവനം ലഭ്യമാക്കുക. ഇവിടെ സംസ്ഥാന പാതയിൽ റമ്പിൾ സ്ട്രിപ്പ് ഇരു ദിശകളിലും സ്ഥാപിക്കുക. 

3. അരുണാപുരം മരിയൻ ജംഗ്ഷനിലെ പാലാ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് 25 മീറ്റർ മൂന്നിലേക്ക് മാറ്റി സ്ഥാപിക്കുക.

4. കെ.എം. മാണി ടൗൺ ബൈപാസിലെ മറ്റൊരു നാൽകവലയായ ഊരാശാലയിലെ ഇരു സമീപന പാതകളിൽ നിന്നും ബൈപാസിലേക്കു ളള പ്രവേശന കവാടങ്ങളിൽ റമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കുക. 

.5. ബൈപാസിലെ മറ്റൊരു നാൽക്കവലയായ കോഴാ റോഡ് ജംഗ്ഷനിൽ കെട്ടിടം പൊളിച്ച് ഭാഗത്ത് വീതി കൂട്ടി ടാർ ചെയ്ത് ഫീ ലെഫ്റ്റ് കടന്നുപോക്ക് സാദ്ധ്യമാക്കുക. ഇവിടെ ടാർ ഭാഗം ചേർന്ന് ഉണ്ടായിരിക്കുന്ന കുഴി അടയ്ക്കുക.

6. കോഴാ റോഡ് ജംഗ്ഷനിൽ എത്തുന്നവർക്ക് തൊടുപുഴ ഭാഗത്തേ യ്ക്കുള്ള ദിശാ ബോർഡ് കൂടി സ്ഥാപിക്കുക. (ഇപ്പോൾ നിരവധി വാഹനങ്ങൾ കോഴാ റോഡിലേക്ക് തിരിയുന്നു.


.7. ബൈപാസിൽ നിർമ്മാണം പൂർത്തിയാകാനിരിക്കുന്ന സെന്റ് മേരീസ് സ്കൂൾ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗം 4 വരി പാതയ്ക്ക് സമാനമായ രീതിയിൽ ഡിവൈഡറോടു കൂടി നിർമ്മിക്കുക. സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെ ഓവർ ഹെഡ് സൈൻ ബോർഡ് റോഡതിരിലേക്ക് മാറ്റി സ്ഥാപിച്ച് ഇവിടെ വാഹനങ്ങൾക്ക് ബൈപാസിലേക്ക് ഫീലെഫ്റ്റ് അനായാസമാക്കുക.

8. അരുണാപുരം ബൈപാസ് സെന്റ് തോമസ് കോളജ് ഗേറ്റിനോട് ചേരുന്ന ഭാഗത്തുള്ള ഡിവൈഡറിൽ സ്ഥിരമായി വാഹനം ഇടിക്കുന്നത് ഒഴിവാക്കുവാൻ ഡിവൈഡറിന്റെ ടാർ വീതി കുറഞ്ഞ ഇടതു ഭാഗം വീതി കൂട്ടി ടാർ ചെയ്യുക. ഈ ഭാഗത്ത് വെളിച്ച ക്രമീകരണവും ഡിവൈഡറിൽ റിഫ്ളക്ടറുകളും സ്റ്റഡുകളും സ്ഥാപിക്കുക.

. 9. സാദ്ധ്യമെങ്കിൽ അരുണാപുരം ബൈപാസ് 4 വരിയാക്കുക. (റോഡിന് ഏറ്റെടുത്ത സ്ഥലം 16 മീറ്റർ വീതിയിലാണ്).

10. ചെത്തിമറ്റത്തെ ടാറിംഗിൽ ഉള്ള വളവ് (കർവ് നിവർത്തുക. (ഇവിടെ റോഡിന് പല ഭാഗത്തും പല വീതിയാണ്. വീതി കൂടിയ കോടതി ഭാഗത്തു നിന്നും ചെത്തിമറ്റം ആർ.ടി.ഒ. ഓഫീസിനു സമീപം എത്തുമ്പോൾ വീതി കുറയുന്നു. കൂടാതെ ഇരുവശവും പാർക്കിംഗും. തുടർന്നുള്ള ഭാഗത്ത് ടാറിംഗിലെ വളവും ഇതാണ് ഇവിടെ പ്രശ്നം.)

 11. ചെത്തിമറ്റം ഭാഗം അപകടരഹിതമാക്കുവാൻ ഒരേയൊരു മാർഗം ആർ.ടി.ഒ. ഓഫീസ് അവിടെ നിന്നും മാറ്റുക എന്നതാണ്. ഇതേ വകുപ്പിന്റെ മന്ത്രാലയത്തിന്റെ കീഴിലുള്ള കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ ആവശ്യത്തിന് സ്ഥല സൗകര്യം ലഭ്യമാണ്.12. റിവർവ്യൂ റോഡ് സംസ്ഥാന പാതയിൽ പ്രവേശിക്കുന്ന ആശുപത്രി ജംഗ്ഷനിലും ഒരു മിനി റൗണ്ടാനയും ദിശാബോർഡും അത്യാവശ്യമാണ്. കൂടാതെ പാല സെന്റ് മേരീസ് സ്കൂൾ, സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും ടൗൺ ബസ് സ്റ്റേഷൻ കവാട ഭാഗത്തും ഉണ്ടായിരുന്ന മാഞ്ഞു പോയ സീബ്രാ ക്രോസിംഗ് ലൈനുകൾ എത്രയും വേഗം സ്ഥാപിക്കണം. ഇനിമുതൽ തയ്യാറാക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന എല്ലാ ദിശാ ബോർഡുകളിലും IIIT, ബ്രില്യന്റ് എന്നുകൂടി ചേർക്കുക.

Post a Comment

0 Comments