Latest News
Loading...

തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതതലയോഗം ചൊവ്വാഴ്ച

 തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ  പരിഹാരമാർഗങ്ങൾ ആരായുന്നതിനായി   പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷരുടെയും ,  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും  ഉന്നതതല യോഗം 13-)o തിയതി ചൊവ്വാഴ്ച രാവിലെ 11:30ന് പാറത്തോട് പഞ്ചായത്ത് കോൺഫറൻസ്  ഹാളിൽ വെച്ച് നടക്കുമെന്ന് അഡ്വ.  സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 



.തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വന്ധ്യംകരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും, മറ്റ് പ്രതിരോധ നടപടികളെക്കുറിച്ചും യോഗത്തിൽ വിശദമായ ചർച്ച നടത്തും. 

.എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ  കൂടുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ-ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് , വനം വകുപ്പ് എന്നീ വകുപ്പുകളിലെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യങ്കരിക്കുന്നതിനും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും,  പേവിഷ പ്രതിരോധ വാക്സിൻ എല്ലാ ആശുപത്രികളിലും ലഭ്യമാകുമെന്നും,  


.തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്തുകളുടെ ഹൃദയ പഞ്ചായത്തുകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടുകൂടി വിശദമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

.

Post a Comment

0 Comments