Latest News
Loading...

പാലാ സെന്റ് തോമസ് കോളേജ് ചാമ്പ്യന്മാര്‍

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ നടന്ന സി. വി. ജേക്കബ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പാലാ സെന്റ് തോമസ് കോളേജ് ആതിഥേയരായ സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി (സ്‌കോര്‍ 25-23, 19-25, 25-22,25-16). 

.സെന്റ് തോമസ് ആദ്യമത്സരത്തില്‍ സെന്റ് ജോര്‍ജ്ജ് കോളേജ് അരുവിത്തുറയെയും സെമിഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിന് അര്‍ഹത നേടിയത്. പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആകാശ് എസ്. കുമാറിനെ മികച്ച സെറ്ററായും ഒന്നാംവര്‍ഷ വിരുദ്ധ വിദ്യാര്‍ത്ഥിയായ ഹേമന്തിനെ മികച്ച അറ്റാക്കറായും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അതുലിനെ മികച്ച യൂണിവേഴ്‌സല്‍ പ്ലേയറായും തിരഞ്ഞെടുത്തു. 

വിജയികളെ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ജോണ്‍, വൈസ് 
പ്രിന്‍സിപ്പല്‍മാരായ ജോജി അലക്‌സ്, ഡോ. ഡേവിസ് സേവ്യര്‍, കോളേജ് ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

Post a Comment

0 Comments