Latest News
Loading...

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഹിന്ദി ദിനാചരണം,വി സല്യൂട്ട് ക്വിസ് മത്സരം, സമ്മാനവിതരണം, സ്നേഹ ഭവനം തുക കൈമാറൽ എന്നിവ സംയുക്തമായി നടത്തപ്പെട്ടു.  സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സി ജെയിംസ് നിർവഹിച്ചു.


തീക്കോയി ദി പീപ്പിൾസ് ലൈബ്രറി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വി സല്യൂട്ട് 'ക്വിസ് മത്സരത്തിൽ വിജയികളായ സ്കൂളിനുള്ള ട്രോഫിയും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ തെരേസ് സജി,എമിൽ ജോ എന്നിവർക്ക് ക്യാഷ് അവാർഡും സമ്മാനവും യു. പി.വിഭാഗം കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനവും പീപ്പിൾസ് ലൈബ്രറി ഭാരവാഹികളായ ഷേർജി പുറപ്പന്താനം റെജി TS ഹരി മണ്ണുമഠം, ശ്രീ - ജോയിസ് , എന്നിവർ ചേർന്ന് നൽകി. 

.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ 'സ്നേഹ ഭവനം' പദ്ധതിക്കായി കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ഇരുപത്തയ്യായിരം രൂപ സ്കൂൾ മാനേജർ ഫാദർ മൈക്കിൾ വടക്കേക്കര ജില്ലാ സെക്രട്ടറി അജയൻ സാറിന് കൈമാറി.



.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഹിന്ദി ദിനാചരണത്തിന് മാറ്റുകൂട്ടി. വാർഡ് മെമ്പർ ബിനോയ് തോമസ് ശ്രീ ഷെർജി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും കുമാരി അനറ്റ് മരിയ അനിഷ് കൃതജ്ഞതയും പറഞ്ഞു.

.JRC അംഗങ്ങൾ, ഗൈഡ് അംഗങ്ങൾ എന്നിവർ അധ്യാപകരോട് ചേർന്ന് സമ്മേളനത്തിന് നേതൃത്വം വഹിച്ചു. Future Stars പ്രോഗ്രാമിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ക്വിസിന് രണ്ട് തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി തെരേസ് സജിക്ക് പ്രത്യേക സമ്മാനം നൽകി ആദരിച്ചു.

Post a Comment

0 Comments