Latest News
Loading...

വാഗമണ്‍ റോഡ് നിര്‍മ്മാണം; മന്ത്രിക്ക് കത്തുമായി ഷോണ്‍ ജോര്‍ജ്

വാഗമണ്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് .കരാറെടുത്ത ഡീന്‍ കണ്‍സ്ട്രക്ഷന്‍ നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടും മെല്ലപ്പോക്കുമാണ് സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നതഐ.എ.എസ്. ഉദ്യോഗസ്ഥനെ റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായും നിര്‍മ്മാണം പുരോഗമിച്ചില്ല എന്ന് മാത്രമല്ല നിര്‍മ്മാണം നടത്തിയ ഭാഗങ്ങളിലും റോഡിന്റെ അവസ്ഥ ശോചനിയമാണെന്നും ഷോണ്‍ ജോര്‍ജ്ജ് കത്തില്‍ ചൂണ്ടിക്കാട്ടി. 

.നിലവില്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷം കൂടി റോഡിന്റെ അവസ്ഥ ദയനീയമായി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍ ഈ വിഷയത്തില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായി നിര്‍മ്മാണം വേഗത്തിലാക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കുകയും അല്ലാത്തപക്ഷം കരാര്‍ കാലാവധി പൂര്‍ത്തിയായ നിലവിലെ കമ്പനിയെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഷോണ്‍ ജോര്‍ജ്ജ് കത്തില്‍ ആവശ്യപ്പെട്ടു

Post a Comment

0 Comments