Latest News
Loading...

എസ്. എഫ്. ഐ പ്രകടനത്തിൽ അക്രമം

പാലായിൽ എസ്.എഫ്. ഐ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പാലാ കൊട്ടാരമറ്റത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ പങ്കെടുത്ത പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകർ തുടക്കം മുതൽ ബി.ജെ.പി, എ.ബി.വി.പി കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചു . പാലാ കുരിശു പള്ളി ജംഗ്ഷനിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസുകാരെയും അക്രമിച്ച  സംഘം അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

 എസ്.എഫ്. ഐ ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സി.പി.എം തയ്യാറാവാത്ത പക്ഷം ശക്തമായി പ്രതിരോധിക്കാൻ ബി.ജെ.പി നിർബന്ധിതമാകുമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ പോലീസ് തയ്യാറാവണമെന്നും  ബി. ജെ.പി പാലാ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments