Latest News
Loading...

മേലുകാവ് PWD ഓഫീസിന് മുമ്പിൽ ആം ആദ്മി പാർട്ടി ധർണ നടത്തി.

 മേലുകാവ് PWD ഓഫീസിന് മുമ്പിൽ ആം ആദ്മി പാർട്ടി ധർണ നടത്തി. ഇടമറുക് ഹെൽത്ത് സെന്റർ - പയസ്മൗണ്ട് - കുറുമണ്ണ് PWD റോഡ് നിർമാണം അപാകത പരിഹരിക്കുക , ഇടമറുക് - ഇടമറുക് ഹെൽത്ത് സെന്റർ - പയസ്മൗണ്ട് റോഡിൽ അപകടത്തിൽ ഉള്ള പാലം എത്രയും വേഗത്തിൽ പുനർ നിർമ്മിക്കുക,ഈ റോഡിന്റെ പണി BMBC നിലവാരത്തിൽ പണികൾ നടത്താൻ വേണ്ട നടപടികൾ സ്വികരിക്കുക.

മേലുകാവ് - കാഞ്ഞിരംകവല റോഡിൽ പണ്ഡിയമാവ് ഭാഗത്ത് റോഡ് പണിയിലെ ആശാസ്ത്രയിത സ്ഥിരമായി വാഹന അപകടം ഉണ്ടാകുന്നു. അത് പരിഹരിക്കാൻ നടപടികൾ ഉണ്ടാകുക 

 
.മേലുകാവ് - മൂന്നിലവ് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് വർഷമായി പണി തുടങ്ങി വച്ച ഇടമറുക് - രണ്ടാറ്റ്മുന്നി - വാകക്കാട് റോഡ് പണി എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വികരിക്കുക, മേലുകാവ് - കൊല്ലപ്പള്ളി റോഡിലെ കുഴികൾ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആണ് ആം ആദ്മി പാർട്ടി ധർണ നടത്തിയത്.

ആംആദ്മി പാർട്ടിയുടെ മേലുകാവ് പഞ്ചായത്ത് കൺവീനർ താഷ്കെന്റ് പൈകട , സ്റ്റേറ്റ് ആന്റി കറഷൻ വിംഗ് കൺവീനർ ജോയി തോമസ് ആനിത്തോട്ടം ,മേലുകാവ് കൺവീനർ നോയൽ സാമൂവൽ വയൽമുണ്ടക്കൽ, ആംആദ്മി പാർട്ടിയുടെ പാലാ നിയോജകമണ്ഡലം കൺവീനർ റോയി വെള്ളരിങ്ങാട്, സെക്രട്ടറി ജോയി കളരിക്കൽ, ബെന്നി സെബാസ്റ്റ്യൻ കൊച്ച്പ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments