Latest News
Loading...

ട്രാഫിക് ഐലൻ്റും ഹോം ഗാർഡ് സേവനവും ലഭ്യമാക്കണം

പാലാ: സംസ്ഥാന പാതയും സമാന്തര റോഡും സംഗമിക്കുന്ന നാൽകവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്നും സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട്ആവശ്യപ്പെട്ടു.  

. വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി. സമാന്തര റോഡുവഴി വരുന്നവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ-വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

.മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ളമറ്റൊരു സമീപന പാതയും ഈ ഭാഗത്തുണ്ട്. ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്.ഈ ഭാഗo അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക്; തയ്യാറാക്കി നാളുകൾക്ക് മുന്നേ നൽകിയിരുന്നതാണ്. 


.വള്ളിച്ചിറ റോഡിൻ്റെ നിർമ്മാണ പൂർത്തീകരണം വൈകിയതോടെഇത് ഇവിടെ നടപ്പായില്ല. അപകട സാദ്ധ്യത വളരെ ഏറിയ ഈ ഭാഗം അപകടരഹിതമാക്കുവാൻ സത്വര ഇടപെടലും നടപടിയും ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

.

Post a Comment

0 Comments