Latest News
Loading...

പോപുലർ ഫ്രണ്ട് റോഡ് ഉപരോധിച്ചു

ഈരാറ്റുപേട്ട: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ബിഷറുൽ ഹാഫി പറഞ്ഞു. അതിന്റെ ഭാഗമായാണ് പുലര്‍ച്ചെ മുതല്‍ പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന- ജില്ലാ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ബിഷറുൽ ഹാഫി പറഞ്ഞു. 

.പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുക വഴിഎതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം വേട്ടയ്‌ക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നത് എന്ന് ഡിവിഷൻ സെക്രട്ടറി കെ.പി. ഫൈസൽ പറഞ്ഞു . ഈരാറ്റുപേട്ട ഡിവിഷൻ പ്രസിഡന്റ് എം.എം. മുജിബ്, എറണാകുളം സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ് , നഗരസഭാ കൗൺസിലർ ഇ.പി. അൻസാരി എന്നിവരുടെ വീട് റെയ്ഡ് കസ്റ്റഡിയിൽ എടുത്ത എൻ.ഐ.എ. സംഘത്തിൻറ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന റോഡ് ഉപരോധ സമരം കെ.പി. ഫൈസൽ ഉത്ഘാടനം ചെയ്തു.. 

.ഡിവിഷൻ പ്രസിഡന്റ എം.എം. മുജീബിന്റ വീടിന്റ വാതിൽ വെട്ടിപൊളിച്ച് അതിക്രമം നടത്തിയത് എന്ന് ഭാരവാഹികൾ പറഞ്ഞു ബിഷറുൽ ഹാഫി, ഷാഹിദ് മറ്റയ്ക്കാട്, ബഷീർ കെ.എ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകി. 


കഴിഞ്ഞ രാത്രിയിലാണ് NIA കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൻ ഈരാറ്റുപേട്ട കാരക്കാട് മേഖലകളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്.പുലർച്ചെ 5 വരെ പരിശോധനകൾ നീണ്ടു. SDPlനേതാവും ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം, ഷിഹാസ് MH, മുജീബ് മാങ്കുഴക്കൽ, എന്നിവരെ NIA കസ്റ്റഡിയിലെടുത്തു.


.മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തതായും സൂചനയുണ്ട്. സംഭവമറിഞ്ഞെത്തിയ പ്രവർത്തകർ എൻ.ഐ.എക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുന്നോ റോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷക്കായി എത്തിയത്. നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ ഇന്ന് രാവിലെ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. 

.PMCജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അരുവിത്തുറ പാലത്തിന് സമീപം പൊലീസ് തടഞ്ഞ് പ്രതിഷേധക്കാരെ തിരിച്ച് വിട്ടു.തുടർന് സെൻട്രൽ ജംഗ്ഷനിൻ യോഗത്തോടെ പ്രതിഷേധ പരിപാടി സമാപിച്ചു. 100 കണക്കിന് പൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രശ്നസാധ്യത കണക്കിലെടുത്ത് മേഖലയിൽ പൊലീസ് പ്രത്യേക ശ്രദ്ധയും കേന്ദ്രികരിച്ചിട്ടുണ്ട്

Post a Comment

0 Comments