Latest News
Loading...

ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തു

ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തു. നഗരസഭയിലെ തടവനാൽ ഡിവിഷനിൽ സ്ലോട്ടർ ഹൗസിന് സമീപമുള്ള പീസ് വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫിസാണ് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്.15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയത്. .
 സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ യൂഎപിഎ നിയമപ്രകാരമാണ് പോലീസ് ഓഫീസിൽ നോട്ടിസ് പതിപ്പിച്ചത്.നിലവിൽ ഇവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഓഫീസ് പൂട്ടുന്നത് അടകുമുള്ള നടപടികൾ റവന്യൂ വകുപ്പി സ്വീകരിക്കും.


പാല ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഈരാറ്റുപേട്ട എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ് എം,വർഗീസ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് പൂട്ടിയത്

Post a Comment

0 Comments