Latest News
Loading...

വെള്ളക്കെട്ടിന് പരിഹാരം തേടി ഓടകള്‍ വൃത്തിയാക്കി തുടങ്ങി

 ഈരാറ്റുപേട്ട ടൗണില്‍ മഴ കാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കട്ടിന് പരിഹാരം തേടി ടൗണിലെ ഓടകള്‍ വൃത്തിയാക്കി തുടങ്ങി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഈരാറ്റുപേട്ട കടുവാമുഴി മുതല്‍ എംഇഎസ് ജംഗ്ഷന്‍ വരെ രണ്ടര കിലോമീറ്ററിലേ ഓടയാണ് വൃത്തിയാക്കി തുടങ്ങിയത്. 


.അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ മുടക്കിയാണ് പ്രവര്‍ത്തി ആരംഭിച്ചത്. റോഡ് നിര്‍മാണം കഴിഞ്ഞ് 16 വര്‍ഷത്തിന് ശേഷമാണ് ടൗണിലെ ഓട വൃത്തിയാക്കല്‍ നടക്കുന്നത്.ഇതോടെ മഴകാലത്ത് ടൗണിലെ വെള്ളംകെട്ടിന് ഒരു പരിധിവരെ പരിഹാരമാകും.

.കടുവാമൂഴി, അഹമ്മദ് കുരിക്കള്‍ നഗര്‍, താരക, ഇളപ്പുങ്കല്‍ പാലം ഭാഗം എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് ഓരോ മഴയത്തും ഉണ്ടാകുന്നത്. താരകയുടെ ഭാഗത്ത് വാഹനയാത്ര തടസ്സപ്പെടുംവിധവും വെള്ളം ഉയര്‍ന്നിരുന്നുണ്ട്.


.

.

Post a Comment

0 Comments