Latest News
Loading...

ഈരാറ്റുപേട്ടയിൽ സംഘർഷം ലാത്തി ചാർജ്


ഹർത്താലിനിടെ ഈരാറ്റുപേട്ടയിൽ വ്യാപക അക്രമം . പോലീസ് ലാത്തി വിശി . വഴി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

.ഈരാറ്റുപേട്ട ടൗണിൽ രാവിലെ മുതൽ തന്നെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എട്ടരയോടെയാണ് സംഘർഷം ഉണ്ടായത്. പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞു. യുവാവ് ഇത് ചോദ്യം ചെയ്തതോടെ പ്രവർത്തകർ യാത്രക്കാരനെ മർദ്ദിക്കുകയായിരുന്നു.


.സംഭവ സ്ഥലത്ത് സി ഐ അടക്കം ഉണ്ടായിരുന്നു. യാത്രക്കാരനെ കയ്യേറ്റം ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പ്രവർത്തകരെ പോലീസ് അടിച്ചു ഓടിച്ചു. യാത്രക്കാരനെ ആക്രമിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മറ്റുള്ളവർ ഇത് തടഞ്ഞു.




.ഇയാളെയും കൊണ്ട് പോലീസ് വാഹനം കടന്നുപോകാൻ സമ്മതിക്കില്ല എന്നായി പ്രവർത്തകർ. പോലീസ് ജീപ്പിന് മുന്നിൽ പ്രവർത്തകർ കിടന്നതോടെ പോലീസ് ഇവരെ വലിച്ചിഴുന്നേൽപ്പിച്ചു. ഇതോടെ സെൻട്രൽ ജംഗ്ഷനിൽ ഉണ്ടായിരുന്ന കൂടുതൽ പ്രവർത്തകർ അഹമ്മദ് ഗുരുക്കൾ നഗറിലേക്ക് എത്തി. ഇതോടെ പോലീസ് രണ്ടാമതും ലാത്തി വിശി . തുടർന്ന് യാത്രക്കാരനെ ആക്രമിച്ചയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


.സംഘർഷം അയഞതോടെ കൂടുതൽ പ്രവർത്തകർ ഇവിടേക്ക് എത്തി. നൂറുകണക്കിന് പ്രവർത്തകർ അഹമ്മദ് ഗുരുക്കൾ നഗറിൽ കുത്തിയിരുന്നു. തുടർന്ന് ഇവർ പ്രകടനമായി സെൻട്രൽ ജംഗ്ഷനിൽ എത്തി മുദ്രാവാക്യം വിളിച്ചു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതോടെ പോലീസ് എത്തിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്ന പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചാണ് വാനിൽ കയറ്റിയത്. 

Post a Comment

0 Comments