Latest News
Loading...

പാറപ്പള്ളി പാടശേഖരത്ത് വിത്തിടൽ മഹോത്സവം

30 വർഷം തരിശായി കിടന്ന പാറപ്പള്ളി പാടശേഖരത്ത് മീനച്ചിൽ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിത്തിടൽ മഹോത്സവം നടന്നു. 

പാറപ്പള്ളി നിവാസികൾ ക്കിത് ഗതകാല സ്മരണകൾ ഉയർത്തുന്ന , നവോന്മേഷം സമ്മാനിക്കുന്ന കാഴ്ചയായിരുന്നു. പാലാ - ഇടമറ്റം റോഡരികിൽ പാട്ടു പാറ ഭാഗം മുതലുള്ള പാടശേഖരമാണ് ഇത്തരത്തിൽ കൃഷിയോഗ്യമായത്.


.ഏതാനും ആഴ്ചകൾക്ക് മുമ്പ് , രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ ആളുകളുടെ സാന്നിദ്ധ്യത്തിൽ വച്ച് മീനച്ചിൽ പഞ്ചായത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കർഷകർ , പാടം ഉഴുത് കൃഷിയോഗ്യമാക്കി മാറ്റിയിരുന്നു. 


.ഇതു വഴി യാത്ര ചെയ്യുന്ന നിരവധിയാളുകൾ ഇവിടെ വാഹനങ്ങൾ നിർത്തി പാടശേഖര ദൃശ്യം ആസ്വദിക്കുന്നു. മീനച്ചിൽ പഞ്ചായത്തിന്റെയും പാടശേഖര ഉടമകളുടെയും പഞ്ചായത്ത് മെബറിന്റെയും , കൃഷി ഓഫീസർ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വിത്തിടൽ മഹോത്സവം നടന്നത് ...

.

Post a Comment

0 Comments