Latest News
Loading...

ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും എതിരെ കേസെടുക്കാൻ നിർദ്ദേശം

രാമപുരത്ത് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദ്ദേശം. പഞ്ചായത്ത്‌ കമ്മിറ്റി നിയമപരമായി പാസാക്കിയ വാർഷിക പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച് തീരുമാനമെടുത്ത സംഭവത്തിലാണ് കോടതി ഉത്തരവ്.

വ്യാജരേഖ ചമച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാമപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ അഡ്വക്കേറ്റ് മനോജ് ജോര്ഡജ് കച്ചിറമറ്റം മുഖേന ഹർജിയി ലാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.  

.രാമപുരം ഗ്രാമപഞ്ചായത്തിന്റെ 23.07.2022 തീയതിയിലെ പഞ്ചായത്ത് കമ്മറ്റിയുടെ മിനിറ്റ്സിൽ തിരിമറി നടത്തിയ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നകോട്ട്, സെക്രട്ടറി മാർട്ടിൻ ടെക്നിക്കൽ അസിസ്റ്റന്റ് ജാസ്മിൻ, എന്നിവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്യു വാൻ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ജി. പദ്മകുമാർ ഉത്തരവായത്. 



.23.07.2022 തീയതിയിലെ  അടിയന്തിര കമ്മറ്റിയിൽ ജനകീയ
ആസൂത്രണം 2022-23 വാർഷിക പദ്ധതി അംഗീകരിച്ച് ഡിപിസിക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് രാമപുരം പഞ്ചായത്ത് ഭരണ സമിതിയിൽ നടന്ന ഭരണ മാറ്റത്തെ തുടർന്ന് 23.07.2022 മിനിറ്റിസിൽ പുതിയ പഞ്ചായത്ത് പ്രസിഡന്റിന്റെയും, വൈസ് പ്രസിഡന്റിന്റെയും പ്രേരണയിൽ കളവായ കാര്യങ്ങൾ ചേർക്കുകയും തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുകയും 01.08.2022-ൽ ചർച്ചകൾ ഒന്നും കൂടാതെ 23.07.2022 ലെ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയതു എന്നാണ് ആരോപണം. 
 
.പോലീസിനുമേൽ ഉള്ള രാഷ്ട്രീയ സമ്മർദത്തിന്മേണ് പോലീസ്‌സ്റ്റേഷനിൽ കൊടുത്ത പരാതി മുഖവിലക്കെടുക്കാതിരുന്നതെന്നും കോടതിക്ക് ഇത്തരമൊരു ഉത്തരവ് നൽകേണ്ടി വന്നതെന്നും, എത്രയും വേഗം സത്യ സന്ധമായ നിയമനടപടി സ്വീകരിക്കണമെന്നും യുഡിഫ് പലമെന്ററി പാർട്ടി ലീഡർ കെ. കെ. ശാന്താറാം ആവശ്യപ്പെട്ടു.


Post a Comment

0 Comments