Latest News
Loading...

തിരുവോണദിനം കാർഅപകടം. ഒഴിവായത് വലിയ ദുരന്തം

പാലായിൽ തിരുവോണ ദിനത്തിൽ ഒഴിവായത് വൻദുരന്തം. പാലാ പുലിയന്നൂർ കാണിക്കവഞ്ചി ജംഗ്ഷനിലാണ് കാർ അപകടത്തിൽപെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

.തിരുവോണസദ്യ പാഴ്സൽ വിതരണത്തിനായി പോയ കാറാണ് ഡ്രൈവർ ഉറങ്ങി പോയിനെ തുടർന്ന് അപകടത്തിൽപെട്ടത്. 

ബൈപ്പാസ് റോഡിൽ നിന്നും വാഹനങ്ങൾ ഏറ്റുമാനൂർ റോ ഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം.

.പാലാ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണംവിട്ട് റോഡ് സൈഡിലെ സൂചനാ ബോർഡു കൾ തകർത്ത് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് നിന്നത്. 

.വാഹനത്തിന്റെ വലതുടയർ മാത്രമാണ് റോഡിലുണ്ടായിരുന്നത്. അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ കാർ തോട്ടിൽ പതിക്കുമായിരുന്നു.



.ഇടിയുടെ ആഘാതത്തിൽ എയർബാഗ് പ്രവർത്തിച്ചതിനാൽ കാറോടിച്ചിരുന്നയാൾ വലിയ പ രിക്കേൽക്കാതെ രക്ഷപെട്ടു. ഇയാളെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.വാഹനത്തിലുണ്ടായിരുന്ന സാമ്പാറും പുളിശേരിയുമടക്കം സദ്യ വിഭവങ്ങൾ കാറിനുള്ളിൽ ചിതറി തെറിച്ചു. തോട്ടിൽ സാമാന്യം വെള്ളമുണ്ടായിരുന്നതിനാൽ കാർ തോട്ടിലേയ്ക്ക് വീ ണാൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.

Post a Comment

0 Comments