Latest News
Loading...

മേലുകാവ് പൈകടപ്പീടിക - പയസ്മൗണ്ട് റോഡില്‍ പാലം അപകടാവസ്ഥയില്‍

മേലുകാവ്- കടനാട് പഞ്ചായത്തുകളെ  തമ്മില്‍ ബന്ധിപ്പിക്കുന്ന  ഇടമറുക്  ഹെല്‍ത്ത് സെന്റര്‍   പയസ്മൗണ്ട് -  കുറുമണ്ണ്  റോഡില്‍ പാലം അപകാടവസ്ഥയില്‍.   സിമിന്റ് കട്ടകള്‍  ഇളകിയും കോണ്‍ക്രീറ്റിംഗും ഇളകിയ  പാലത്തിന്റെ കമ്പികള്‍ വരെ  ഇളകി പാലം അപകടാവസ്ഥയിലാണ്. 


.മേലുകാവ് കാഞ്ഞിരം കവല കയറ്റം  കയറി  പോകാന്‍ പറ്റാത്ത ഭാരമേറിയ വാഹനങ്ങള്‍  ഈ  വഴിയിയാണ്  ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പാലം തകരാനുള്ള സാധ്യത ഏറെയാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.  അടിയന്തരമായി  ഇവിടെ  പാലം പുതുക്കി പണിയാനും, ഈ റോഡ്  BMBC നിലവാരത്തില്‍   ടാര്‍ ചെയ്യാനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. 


.ആംആദ്മി പാര്‍ട്ടിയുടെ  മേലുകാവ് പഞ്ചായത്ത്  കമ്മിറ്റി കണ്‍വീനര്‍ താഷ്‌കെന്റ് പൈകട ,  ആന്റി കറപ്ഷന്‍  വിംഗ് കണ്‍വീനര്‍ നോയല്‍  സാമൂവല്‍  വയല്‍മുണ്ടക്കല്‍,  കമ്മിറ്റി അംഗങ്ങള്‍  ആയ  മാത്യുക്കുട്ടി താഴെത്തേല്‍ , തോമസ്  മൂക്കന്‍ത്തോട്ടം , റോയി ജോര്‍ജ് , ജോസ് ഇളംപ്ലാശേരില്‍ , ജോഷി  കുന്നത്ത്, ബിജോ അഞ്ചുകണ്ടത്തില്‍, ബന്നി തോമസ് താഴത്തുവരിയ്ക്കയില്‍,  എ. ഡി. സ്റ്റീഫന്‍  അറയ്ക്കല്‍ , മാത്യു തുളുവനാനിയ്ക്കല്‍  എന്നിവര്‍  സംസാരിച്ചു. 


.

.

Post a Comment

0 Comments