Latest News
Loading...

ഓണം ബംമ്പര്‍. പാലായിലെ ഭാഗ്യവാന്‍ ബാങ്കിലെത്തി.

ഓണം ബമ്പര്‍ രണ്ടാം സമ്മാനമായ 5 കോടി നേടിയ ടിക്കറ്റിന്റെ ഉടമ പാലായില്‍ ബാങ്കിലെത്തി ടിക്കറ്റ് കൈമാറി. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ കൈമാറരുതെന്ന കര്‍ശന നിബന്ധനയോടെയാണ് ഇദ്ദേഹം ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചത്. 


.
പാലായിലെ ലോട്ടറി വില്ലനക്കാരനായ പാപ്പച്ചന്റെ കയ്യില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി ലഭിച്ചത്. റിസല്‍ട്ട് വന്നയുടന്‍ പത്ര ദൃശ്യ മാധ്യമങ്ങളും ലോട്ടറി വില്ലനക്കാരും പൊതുജനങ്ങളും സമ്മാനാര്‍ഹനെ തേടിയെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 



.ഭരണങ്ങാനം സ്വദേശിയായ റോയിയ്ക്കാണ് സമ്മാനമടിച്ചതെന്ന് വിവരം പരന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളടക്കം ഇദ്ദേഹത്തെ കണ്ടെത്തിയെങ്കിലും താനല്ലെന്ന് റോയി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പലരെക്കുറിച്ചും സംശയമുയര്‍ന്നെങ്കിലും യഥാര്‍ത്ഥ ഭാഗ്യവാന്‍ വെളിപ്പെട്ടിരുന്നില്ല. 




.തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തി ടിക്കറ്റ് നല്‍കിയെങ്കിലും ഭാഗ്യവാനാരെന്ന് പൊതുജനമറിയാന്‍ ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ലോട്ടറി ഭാഗ്യം ലഭിച്ചവര്‍ നേരിടേണ്ടി വരുന്ന സഹായഅഭ്യര്‍ത്ഥനയും മറ്റ് സമ്മര്‍ദ്ദങ്ങളുമാണ് ഭാഗ്യശാലികള്‍ ഉള്‍വലിയുന്നതിന് കാരണമാകുന്നത്.

.

Post a Comment

0 Comments