വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അകലക്കുന്നം വാഴപ്പള്ളി, മോർക്കുളങ്ങര, പുതുപ്പറമ്പിൽ വീട്ടിൽ ഗിരി എന്ന് വിളിക്കുന്ന ഗിരീഷ് വിജയൻ (49) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
.ഇവർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് തലയിലും നെറ്റിയിലും ഇടിക്കുകയും ചെയ്തു . ബഹളം കേട്ട് അയൽവാസികൾ ഓടി വരുമ്പോഴേക്കും ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്ന് കളയും, തുടർന്ന് അയൽവാസികൾ ചേർന്ന് വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
.ഇതിനെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് എസ്.എച്ച്. ഓ എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.
.
0 Comments