Latest News
Loading...

ഈരാറ്റുപേട്ടക്ക് രണ്ട് ഗവൺമെൻറ് മിനി ഹോസ്പിറ്റലുകൾ

 കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആരോഗ്യ മേഖലാ ഗ്രാൻറ്റിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ 9 am മുതൽ 5pm വരെ 
പ്രവർത്തിക്കുന്ന, രണ്ട് ഹോസ്പിറ്റലുകൾക്കായി 1 കോടി 68 ലക്ഷം രൂപ അനുവദിച്ചു. ഒരു മെഡിക്കൽ ഓഫീസറും 5 നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടുന്ന ആശുപത്രിയാണിത്.  ഇതിനായി 82 ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിച്ചു.

.വടക്കേക്കര, നടക്കൽ മേഖലകളിൽ ആയിട്ടാണ് ഈ ആശുപത്രികൾ വരുന്നത്.
 തെക്കേക്കര മേഖലയിൽ നിലവിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ പ്രവർത്തിച്ചു വരുന്നതിനാൽ ഈ രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ കൂടുതൽ ഉപകാരപ്രദമാകുന്ന നിലയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

2000 sqft വിസ്ത്രിതിയിൽ കൂടുതൽ ഉള്ള ഈ.. അർബൻ ഹെൽത്ത് & വെല്നെസ്സ് കേന്ദ്രങ്ങളിൽ പോളി ക്ലിനിക്കുകളും ഉൾപ്പെടുന്നതാണ്. 

രണ്ട് ക്ലിനിക്കുകളും ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തനമാരംഭിക്കുന്നതാണ്.

Post a Comment

0 Comments