Latest News
Loading...

മരിയ സദനത്തിൽ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരോഗ്യസെമിനാറും

പാലാ : ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ പാലായുടെ ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ ഹോമിയോ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു . പാലാ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. 

പാലാ ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സാജു ചെറിയാൻ, ആർ.എം ഒ . ഡോ. ഹേമ .ജി നായർ,മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ കൺസൾറ്റേഷനും വയോജനരോഗ്യ സംരക്ഷണം ഹോമിയോപതിയിലോടെ എന്ന വിഷയത്തിൽ ഡോ. അശ്വതി ബി നായർ ,ഫീസിയോതെറപ്പിയിൽ നേമ അലി എന്നിവർ നടത്തിയ ബോധവത്കരണ ക്ലാസ്സും നടത്തി.

Post a Comment

0 Comments