Latest News
Loading...

റോഡ് സുരക്ഷയ്ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ

 ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി കുന്നേമുറി പാലം മുതൽ ഭരണങ്ങാനം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷയ്ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 


ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ പരിഹരിക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 95.5 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്.



ഇടപ്പാടി കുന്നേമുറി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോഡു കൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാർണിംഗ് ബ്ലിംകർ തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി നിർമ്മിക്കും. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments