Latest News
Loading...

പാലായിൽ ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

പാലായിൽ കെ.എസ് ആർ ടി സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കോടിമത സ്വദേശി കുളങ്ങരചിറ സാജനാണ് പരിക്കേറ്റത്.


ഇന്ന് രാവിലെ ഒൻപതരയോടെ അരുണാപുരം മരിയൻ ജംഗ്ഷനിലായിരുന്നു അപകടം. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിനായി പാലായിലേക്ക് വരുമ്പോഴായിരുന്നു അപകടം.

കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ് ആർ ടി സിയാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സാജനെ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.

.

Post a Comment

0 Comments