Latest News
Loading...

ഫ്യൂചർ സ്റ്റാർസ് ഉദ്ഘാടനം 15 ന് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന  എം ൽ എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വിദ്യാഭ്യാസ  ഗുണമേന്മ പദ്ധതി ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രൊജക്റ്റിന്റെ 2022-23 അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഈ മാസം 15 ആം തീയതി ഉച്ചകഴിഞ്ഞു 2 മണിക്ക് ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എം ൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ, ഉന്നത വിദ്യഭാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും 



.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവണ്മെന്റ്,എയ്ഡഡ് സ്കൂളുകളിൽ നിന്നും പഠനമികവും വിവിധ രംഗങ്ങളിൽ പ്രതിഭയും തെളിയിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള  സമഗ്രവിദ്യാഭ്യാസ- പരിശീലന പദ്ധതിയാണ് ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ്‌. കഴിഞ്ഞ അധ്യയന വർഷം നടപ്പിലാക്കിയ പദ്ധതിയിലൂടെ  പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർ, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ പദ്ധതിക്ക്  കഴിഞ്ഞിരുന്നു. 


.കുട്ടികൾക്കു വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് , വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി ആശയ വിനിമയ-സന്ദർശന പരിപാടികൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര തലങ്ങളിലുള്ള വിവിധ സ്കോളർഷിപ്പുകൾക്കും, മത്സരങ്ങൾക്കും വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുക, 


.കുട്ടികളുടെ പൊതുവിജ്ഞാനം ഉൾപ്പെടെ നാനാവിധ കഴിവുകൾ  വളർത്തുന്നതിനുള്ള വിവിധ പദ്ധതികൾ, ഒപ്പം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്കു സമ്മാനങ്ങളും സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ...

. സമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ,ഫ്യൂചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, ഈരാറ്റുപേട്ട നഗരസഭ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി അബ്‌ദുൾഖാദർ, സ്കൂൾ മാനേജർ പ്രൊഫ. എം കെ ഫരീത്, പ്രിൻസിപ്പാൾ ഫൗസിയ ബീവി കെ എം , ഹെഡ്മിസ്സ്‌ട്രെസ്‌ ലീന എം പി, പി ടി എ പ്രസിഡന്റ്‌ ബൽക്കീസ് നവാസ് തുടങ്ങിയവർ പ്രസംഗിക്കും .

Post a Comment

0 Comments