Latest News
Loading...

ലഹരിക്കെതിരെയുള്ള കർമ്മപദ്ധതിയുമായി സീറോ മലബാർ സഭ

സീറോ മലബാർ സഭ കേരളമൊട്ടാകെ ലഹരിമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കുകയാണ്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രതിരോധ ദ്രുതകർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാ സമിതിയും ചേർന്ന് 30/9/2022, 2,30 P. M ന് പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ബോധവൽക്കരണ സെമിനാറും കർമ്മപദ്ധതികളുടെ ആവിഷ്കരണവും നടക്കുകയാണ്. 

സിനഡൽ കമ്മിഷൻ ഫോർ ഫാമിലി ലെയിറ്റി ആൻഡ് ലൈഫ് ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ജയരാജ് പി. കെ. ക്ലാസ്സ് നയിക്കും. പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ, സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാദർ ജോബി മൂലയിൽ, ഫാദർ ബർക്കുമാൻസ് കുന്നുംപുറം, ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ, ഫാദർ വിൻസെന്റ് മൂങ്ങാമാക്കൽ, ഫാദർ ജോസ് കുറ്റിയാൽ, ഫാദർ സെബാസ്റ്റ്യൻ ഫാദർ ജോർജ്ജ് നെല്ലിക്കുന്നു ചെരിപ്പ്പുയിടം, ഫാദർ മാണി കൊഴുപ്പ് കുപ്പി, ജോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ സംസാരിക്കും.
.കേരള സമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു കൊണ്ട് ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ഏറി വരികയാണ്. സാംസ്കാരിക കേരളം ലഹരി ഭ്രാന്തന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. യാതൊരു കൂസലും നിയന്ത്രണവുമി ല്ലാതെ ലഹരി വിൽപ്പനക്കാർ സമൂഹത്തിൽ അഴിഞ്ഞാടുകയാണ്. മുതിർന്നവരുടെയും യുവജനങ്ങളുടെയും തലങ്ങളിൽ മാത്രമല്ല. തിരിച്ചറിവും പ്രായപൂർത്തിയുമെത്താത്ത കൗമാരക്കാരും ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരിക്കെണിയിൽപ്പെട്ട് നശിക്കുന്നു.


 രാജ്യത്തിന്റെ മാനവവിഭവശേഷി നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. മയക്കുമരു ന്നുകൾക്ക് അടിമപ്പെട്ടുപോയവരെ ചികത്സിക്കാനോ പുനരധിവസിപ്പിക്കാനോ മതിയായ സംവിധാനങ്ങളില്ലാതെ കേരളം പകച്ചു നിൽക്കുന്നു. കേരള സമൂഹം ഒന്നടങ്ങം ഈ ദുരവസ്ഥയെ ഗൗരവബുദ്ധിയോടെ നേരിടണം എന്നത് നിസ്തർക്കമായ സംഗതിയാണ് ഗവൺമെന്റും സംസ്ഥാനത്തെ മറ്റെല്ലാ സംവിധാനങ്ങളും ഈ സമയത്ത് പ്രതിരോധ രക്ഷാപ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇതു സംബന്ധിച്ചുണ്ടായ ശക്ത മായ നിലപാട് അത്യന്തം ആശ്വാസകരമാണെന്നും പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ, ഫാ മാണി കൊഴുപ്പും കുറ്റിയിൽ , ഫാദർ സെബാസ്റ്റ്യൻ പഴയ പറമ്പിൽ , ഫാദർ ജേക്കബ് വെള്ളമരിതുങ്കൽ എന്നിവർ പറഞ്ഞു.

Post a Comment

0 Comments