Latest News
Loading...

ലഹരി വിപത്തിനെതിരെ ഈരാറ്റുപേട്ടയിൽ വിപുലമായ കാമ്പയിൻ ആരംഭിച്ചു.

സമൂഹത്തിൽ വലിയ സാംസ്ക്കാരിക അധപതനത്തിനു വഴിതുറന്ന സാമൂഹ്യ വിപത്തായ മയക്കുമരുന്നിൻ്റെ ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണവും ജനകീയ പ്രതിരോധ തീർക്കുന്നതിനായി ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ കമ്പയിൻ ആരംഭിച്ചു.

.ഈരാറ്റുപേട്ടയിലെ മൂന്നു മഹല്ലുകളായ നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹിയദീൻ മസ്ജിദ് ജമാ അത്ത് പ്രദേശങ്ങളെ ഏഴു മേഖലകളായി തിരിച്ച് 50 വീടുകൾ ഉൾക്കൊള്ളുന്ന 140 ക്ളസ്റ്ററുകൾ രൂപീകരിക്കും
 ഓരോ ക്ളസ്റ്ററുകളും നിരീക്ഷിക്കുന്നതിനും ബോധവൽക്കരണ പ്രചാരണ പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി 15 സന്നദ്ധ പ്രവർത്തകർ ഉൾക്കൊള്ളുന്ന സ്ക്വാഡുകൾ രൂപീകരിക്കുനതാണ്.

.പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിന് പുത്തൻപള്ളി ചീഫ് ഇമാംമുഹമ്മദ് നദീർ മൗലവി,  നൈനാർ പള്ളി ഇമാംഅഷറഫ് മൗലവി അൽ കൗസരി, മുഹിയുദ്ദീൻ പള്ളി ഇമാം മുഹമ്മദ് സുബൈർ മൗലവി, മഹല്ല് ഭാരവാഹികളായ കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, പി.എസ്.ഷഫീക്ക്, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് എന്നിവരും ഇമാമീങ്ങളായ ഇബ്രാഹിം കുട്ടി മൗലവി, മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി, നൗഫൽ മൗലവി, അർഷദ് ബദരി തുടങ്ങിയവ വരും ഉൾക്കൊള്ളുന്ന 15 അംഗ സമിതിയെ തെരഞ്ഞെടുത്തു.
ഈ ജനകീയ തീവ്രയത്നത്തിൽ പങ്കാളികളാകുന്നതിന് രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക വൈജ്ഞാനിക മേഖലകളിലെ മുഴുവൻ ആളുകളെയും മുന്നണിയിൽ നിർത്തുന്നതിനായി ഒരു സംയുക്ത കൂട്ടായ്മാ സമ്മേളനം  ഞായറാഴ്ച വൈകുന്നേരം 4 ന് പുത്തൻപള്ളി ആഡിറ്റോറിയത്തിൽ യോഗം ചേരും

.പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇമാംമുഹമ്മദ് നദീർ മൗലവി, ഇമാംഅഷറഫ് മൗലവി അൽ കൗസരി, ഇമാം മുഹമ്മദ് സുബൈർ മൗലവി, മഹല്ല് ഭാരവാഹികളായ കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, പി.എസ്.ഷഫീക്ക്, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് എന്നിവരും ഇമാമീങ്ങളായ ഇബ്രാഹിം കുട്ടി മൗലവി, മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി, നൗഫൽ മൗലവി, അർഷദ് ബദരി തുടങ്ങിയവ വരും ഉൾക്കൊള്ളുന്ന 15 അംഗ സമിതിയെ തെരഞ്ഞെടുത്തു. 


.കടുവാ മുഴിയിലും വടക്കേ കരയിലുമായി രണ്ടു മേഖലകളും തെക്കേക്കരയിൽ രണ്ടും നടയ്ക്കൽ രണ്ടും ടൗൺ മറ്റക്കാട് ഉൾക്കൊള്ളുന്ന ഒരു മേഖലയും ചേർത്ത് രൂപീകരിക്കപ്പെട്ട സോൺ യോഗങ്ങൾ ആരംഭിച്ചു  

.ആദ്യയോഗം വെള്ളിയാഴ്ച കടുവാമൂഴി വാക്കാപറമ്പ് റഹ്മത്ത് മസ്ജിദിൽ നടന്നു. നൂർ മസ്‌ജിദ് പ്രസിഡൻ്റ് മുനീർ ചെയർമാനും മുനിസിപ്പൽ കൗൺസിലർ സജീർ ഇസ്മായിൽ കൺവീനറും ഹബീബുള്ളാ സെക്രട്ടറിയുമായുള്ള മേഖല കമ്മറ്റി രൂപീകരിച്ചു.

Post a Comment

0 Comments